ഫിഫ്ത് എസ്റ്റേറ്റ്
ഫിഫ്ത്ത് എസ്റ്റേറ്റ്
കാഴ്ചപ്പാട്
ചരിത്രഗതി മുന്നോട്ട്
1. നിലവിലുള്ള പാര്‍ലമെണ്റ്ററി ജനാധിപത്യ സമ്പ്രദായം മനുഷ്യചരിത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ള രാഷ്ട്രീയ രൂപങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടതാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. അതേ സമയം അത് പ്രാഥമിക തലത്തിലുള്ള വളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നും കാണണം. അപചയ പ്രവണതകള്‍ പലതും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ജനാധിപത്യത്തിണ്റ്റെ ദിശയില്‍ തന്നെയാണ് മനുഷ്യസമൂഹത്തിണ്റ്റെ ചരിത്രപ്രയാണം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജനാധിപത്യ പ്രക്രിയകളുടെ അപചയപ്രവണതകളെ തടയാനും വികാസസാധ്യതകള്‍ കണ്ടെത്താനും സാമൂഹ്യനീതി ഉറപ്പുവരുത്താനും വേണ്ടിയുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പ്രതിബദ്ധമായിട്ടുള്ള ഒരു പ്രസ്ഥാനത്തെക്കുറിച്ചുളള ആലോചനകളാണ് ഇവിടെ നടത്തുന്നത്. രണ്ടാം ലോകയുദ്ധം വരെ നിലനിന്നിരുന്ന വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിണ്റ്റെ കാട്ടുനീതിക്ക് വലിയൊരു പരിധിവരെ ചരിത്രം തടയിട്ടിരിക്കുന്നു. വാന്‍ ശക്തി ഇടപെടല്‍ ഇപ്പോഴും ഭീഷണമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്ര പ്രക്രിയ വേരൂന്നിക്കൊണ്ടിരിക്കുന്നത് ശുഭാപ്തി വിശ്വാസം പകരുന്ന സംഗതിയാണ്. രാജ്യങ്ങള്‍ക്കുള്ളിലും ഫ്യൂഡല്‍ / സ്വേച്ഛാധിപത്യ ശക്തികള്‍ പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുകയും ജനാധിപത്യവല്‍ക്കരണ പ്രക്രിയ വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രവണത താല്‍ക്കാലികമല്ലെന്നും ചരിത്രഗതി തന്നെയാണെന്നും കാണാം. മനുഷ്യ സമൂഹം പുരോഗതിയുടെ പാതയില്‍ തന്നെയാണ്.
കമ്മ്യൂണിസ്റ്റ് പരീക്ഷണം
2.പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്തത്തിണ്റ്റെ ഭീകരരൂപത്തിനെതിരായി ഒരു ബദല്‍ സാമൂഹ്യവ്യവസ്ഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിണ്റ്റെ ഫലമായി ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റുപ്രസ്ഥാനം 20-ാം നൂറ്റാണ്ടില്‍ മൂന്നിലൊന്ന് ലോകസമൂഹത്തില്‍ വേരൂന്നിയെങ്കിലും ‘സോഷ്യലിസ്റ്റു’ സമൂഹങ്ങള്‍ എല്ലാം തന്നെ തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യത്തിണ്റ്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിന് കീഴില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കേന്ദ്രീകരണത്തിലേക്ക് നീങ്ങിയതിണ്റ്റെ ഫലമായി ജീര്‍ണ്ണിക്കുകയും സ്വയം തകരുകയുമാണുണ്ടായത്. അവശേഷിക്കുന്ന ചൈന, ക്യൂബ, വടക്കന്‍ കൊറിയ, വിയറ്റ്നാം മാതൃകകളും മുതലാളിത്തത്തിന് കീഴ്പ്പെടുന്ന പാതയില്‍ ആണെന്നു കാണാം. ഏറെക്കാലം സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴിലായിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ജനാധിപത്യം വേരൂന്നാന്‍ തുടങ്ങിയിരിക്കുന്നു എന്നത് പുരോഗമന മുന്നേറ്റമാണ്. അതിനപ്പുറം പുതിയ രാഷ്ട്രീയമാതൃകകളൊന്നും അവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അറബ് രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനാധിപത്യമുന്നേറ്റങ്ങള്‍ രാജ്യങ്ങള്‍ക്കുള്ളിലെ ജനാധിപത്യം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നതിണ്റ്റെ പ്രകടമായ സൂചനയാണ്. സാമൂഹ്യമുന്നേറ്റങ്ങളില്‍ വിവരസാങ്കേതികവിദ്യയുടെ പുതിയ പങ്കും തെളിയിക്കപ്പെട്ടിരിക്കുന്നു. ലോകസമൂഹത്തിണ്റ്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ അനിഷേധ്യമായ ചരിത്രഗതിയാണ് ഈ സംഭവവികാസങ്ങളില്‍ പ്രതിഫലിക്കുന്നത്.
പാര്‍ലമെന്‍ററി ജനാധിപത്യം
3. മുതലാളിത്തത്തിണ്റ്റെ ലാഭേച്ഛയില്‍ അധിഷ്ഠിതമായ മത്സരാധിഷ്ഠിത വിപണിയും അതിന് അനുരൂപമായി വളര്‍ന്നുവന്ന പാര്‍ലമെണ്റ്ററി ജനാധിപത്യമതനിരപേക്ഷ വ്യവസ്ഥയും ഉല്‍പ്പാദന പ്രക്രിയയെ നിരന്തരം വളര്‍ത്തുകയും രാഷ്ട്രീയ ബഹുസ്വരതയും സാമൂഹ്യചലനാത്മകതയും ഉറപ്പുവരുത്തുകയും ചെയ്യുന്നത് നിമിത്തം ചരിത്രത്തിണ്റ്റെ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ശേഷി പ്രകടമാക്കിക്കഴിഞ്ഞു. അതേ സമയം മത്സരാധിഷ്ഠിത വിപണിയില്‍ അന്തര്‍ലീനമായിരിക്കുന്ന ചൂഷണ സമ്പ്രദായം സാമൂഹ്യനീതി അസാധ്യമാവും വിധമുള്ള ഉച്ചനീചത്വം സൃഷ്ടിക്കുന്നു. വിപണിയിലൂടെ എല്ലാ സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന സിദ്ധാന്തം ഈ സമ്പ്രദായത്തിണ്റ്റെ അടിസ്ഥാന ദൌര്‍ബല്യമായി നിലനില്‍ക്കുകയും ചെയ്യുന്നു. അതൊടൊപ്പം പാര്‍ലമെണ്റ്ററി ജനാധിപത്യം ഒരു പുതിയ വരേണ്യ അധികാരിവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകന്നുപോവുകയും ചെയ്യുന്നു. മത്സരാധിഷ്ഠിത വിപണിയിലും പാര്‍ലമെണ്റ്ററി ജനാധിപത്യത്തിലും അന്തര്‍ലീനമായ അടിസ്ഥാനപരമായ തകരാറുകള്‍ പരിഹരിക്കും വിധമുള്ള പരിണാമം സാധ്യമാണോ എന്ന് പരിശോധിക്കാനുള്ള ഒരു അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
ആഗോളവല്‍കരണം പ്ലസ്-ഉം മൈനസ് -ഉം
4. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ ലോകസാഹചര്യത്തില്‍ വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന് പ്രസക്തിയില്ലാതായപ്പോള്‍, ഫിനാന്‍സ് മൂലധന ശക്തികളുടെ ആവശ്യം വ്യാപാരബന്ധങ്ങള്‍ക്ക് പൊതുവെ അംഗീകരിക്കപ്പെടുന്ന ചട്ടങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു. അതിനുള്ള ചര്‍ച്ചകള്‍ 40കളില്‍ തന്നെ ആരംഭിച്ചെങ്കിലും (ഗാട്ട് കരാര്‍) സങ്കീര്‍ണ്ണമായ ആ ചര്‍ച്ചകള്‍ ഗണ്യമായ വിഭാഗം രാജ്യങ്ങള്‍ അംഗീകരിച്ച പൊതുചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ലോകവ്യാപാരസംഘടനയുടെ രൂപീകരണം നടന്നത് നാലഞ്ച് ദശങ്ങള്‍ക്കു ശേഷം, 1994 ലാണ്. യഥാര്‍ത്ഥത്തില്‍ വ്യാപാരബന്ധങ്ങളുടെ കാര്യത്തില്‍ പിന്നെയും തുടര്‍ന്നിരുന്ന കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ രീതിക്ക് പകരം ജനാധിപത്യപരമായ ചട്ടക്കൂടുണ്ടാക്കാന്‍ നടന്ന ഈ ശ്രമം ചരിത്രത്തിലെ മുന്നോട്ടുള്ള ഒരു സുപ്രധാന കാല്‍വെപ്പായിരുന്നു. പക്ഷേ, ലോക ഫിനാന്‍സ് മൂലധനശക്തികളുടെ താല്‍പ്പര്യപ്രകാരം സാമ്രാജ്യത്വ വികസിതരാജ്യങ്ങള്‍ ഈ ചട്ടങ്ങളെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താന്‍ പറ്റും വിധമുള്ള ഗുഢനീക്കങ്ങള്‍ നടത്തിയത് ലോകവ്യാപാര സംഘടനയുടെ ചരിത്രപ്രാധാന്യം മൂടിവെയ്ക്കപ്പെടുന്നതിന് ഇടയാക്കി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളര്‍ച്ചയിലൂടെ ഉല്‍പാദനശക്തികളിലുണ്ടാകുന്ന വികാസമാണ് ഉല്‍പാദന പ്രക്രിയയുടെ ആഗോളവല്‍ക്കരണത്തിലേക്കും ഫിനാന്‍സ് മൂലധനം ആഗോളതലത്തില്‍ ശക്തിപ്പെടുത്തുന്നതിലേക്കും നയിച്ചത്. ഈ ചരിത്ര പ്രക്രിയയില്‍ അടങ്ങിയിട്ടുള്ള ചരിത്രപ്രധാന വശങ്ങളെ പ്രയോജനപ്പെടുത്തുകയും പ്രതിലോമ വശങ്ങളെ പ്രതിരോധിക്കുകയാണ് ആവശ്യം. ലോകവ്യാപാരസംഘടനയുടെ സംഘടനാശൈലി ഐക്യരാഷ്ട്രസഭയിലെപോലെ വീറ്റോ അധികാരംപോലുള്ള ജനാധിപത്യവിരുദ്ധഘടകം ഇല്ലാത്തതും സര്‍വ്വസമ്മതമായി മാത്രം തീരുമാനങ്ങളെടുക്കണമെന്ന നിബന്ധനയുള്ളതുമാണ്. ഈ മെച്ചപ്പെട്ട സംഘടനാരീതി ഉപയോഗപ്പെടുത്തിക്കൊണ്ട് ഫിനാന്‍സ് മൂലധനശക്തികളുടെയും വികസിത രാജ്യങ്ങളുടെയും നിഗൂഢമായ കരുനീക്കങ്ങളെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ സംഘടിച്ചുനിന്നാല്‍ കഴിയുമെന്ന് ദോഹ, കന്‍കൂണ്‍, ഹോംങ്കോങ്ങ് മന്ത്രിതല സമ്മേളനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഇന്ത്യാ ഗവണ്‍മെനൃ ഈ പ്രതിരോധസമീപനം സ്വീകരിച്ചു പോന്നിട്ടുണ്ടെങ്കിലും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പിണ്റ്റെ രീതി സ്വീകരിക്കാന്‍ നമ്മുടെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ജനാധിപത്യപ്രസ്ഥാനങ്ങളും സംഘടനകളും ചെയ്യേണ്ടത്.
രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം
5.രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്രപ്രക്രിയയാണ് വന്‍ശക്തിമേധാവിത്വത്തിനുള്ള ചരിത്രപരമായ പ്രതിവിധി. യൂറോപ്യന്‍യൂണിയനില്‍ ഔപചാരികമായിത്തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞതും അനൌപചാരികമായി പലയിടത്തും പൊന്തിവരുന്നതുമായ രാജ്യങ്ങളുടെ ജനാധിപത്യപരമായ കൂട്ടായ്മകള്‍ ആഗോളതലത്തില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ പിന്നെ വന്‍ശക്തി മേധാവിത്വവും സാമ്രാജ്യത്വാധിപത്യവുമെല്ലാം കാലഹരണപ്പെട്ട ചരിത്രപ്രക്രിയകളായി മാറും. ഫൈനാന്‍സ് മൂലധന കേന്ദ്രീകരണത്തേയും രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യപ്രക്രിയയിലൂടെയാണ് നിയന്ത്രിക്കുവാന്‍ കഴിയുക.
ഇന്ത്യന്‍ ജനാധിപത്യം
6. രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്വാതന്ത്യ്രം നേടിയ വികസ്വരരാജ്യങ്ങളില്‍ അതീവ ബൃഹത്തും ഭാഷ, മത, വര്‍ണ്ണ, ജാതി, വംശീയ, സാംസ്കാരിക വൈവിധ്യങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണവുമായ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യരാഷ്ട്രീയ സംവിധാനം ഫലപ്രദമായി വേരുപിടിക്കാനും വളര്‍ത്താനും കഴിഞ്ഞത് ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഭരണകൂടം കമ്മ്യൂണിസ്‌ററുപാര്‍ട്ടി എന്ന ഒറ്റ നെടുംതൂണില്‍ നിലനിന്നപ്പോള്‍ ഇവിടെ നിയമനിര്‍മ്മാണസഭകള്‍, നീതിന്യായവ്യവസ്ഥ, നിര്‍വ്വഹണവിഭാഗം, മാധ്യമങ്ങള്‍ എന്നീ നാലു നെടുംതൂണുകള്‍ക്കൊപ്പം ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു ഭരണഘടനാസ്ഥാപനംകൂടി വളര്‍ന്നുവന്നിട്ടുണ്ട്. ഈ നാല് നെടുംതൂണുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ഏറെ ദൌര്‍ബ്ബല്യങ്ങളോടേയും ഏറ്റക്കുറച്ചിലുകളോടേയുമാണെങ്കിലും താരതമന്യേന സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതേസമയം, ഈ നാലു നെടുംതൂണുകളില്‍ അധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന അപചയങ്ങളും ജീര്‍ണ്ണതകളും പരിഹരിക്കുന്നതിന് അഞ്ചാമതൊരു തൂണുകൂടി സജീവമായി രംഗത്തുണ്ടാകണം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
7. മെച്ചപ്പെട്ട രാഷ്ട്രീയഘടന വളര്‍ത്തിയെങ്കിലും സാമ്പത്തിക മേഖലയില്‍ ദശകങ്ങളോളം ഇന്ത്യയ്ക്ക് വഴി തെറ്റുകയുണ്ടായി. സോവിയറ്റ് മോഡല്‍ പഞ്ചവത്സര ആസൂത്രണവും മിശ്രസമ്പദ്‌വ്യവസ്ഥയും നടപ്പിലാക്കാന്‍ ശ്രമിച്ച നെഹ്രുവിണ്റ്റെ സാമ്പത്തികനയങ്ങള്‍ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ തുടക്കത്തില്‍ സഹായകമായെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ലൈസന്‍സ് രാജിലേയ്ക്കും മുരടിപ്പിലേയ്ക്കുമാണ് നയിച്ചത്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ സോവിയറ്റ്, അമേരിക്കന്‍ വന്‍ശക്തി മേധാവിത്തത്തിന് വിധേയമാവുകയും ചെയ്തു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലൈസന്‍സ് രാജ് വ്യവസ്ഥയില്‍നിന്ന് പടിപടിയായി മുക്തമാവുകയും സ്വതന്ത്രമത്സരവിപണിയിലേക്ക് നീങ്ങുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശകംകൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം വളര്‍ച്ച നേടുകയുണ്ടായി. ചൈന കഴിഞ്ഞാല്‍ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയായി ലോകതലത്തില്‍ അംഗീകാരം നേടുകയും ചെയ്തു. പക്ഷേ, ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ ഇവിടെ നടപ്പിലാക്കിയത് വിപണിയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന വിപണി മൌലികവാദ സമീപനമാണ്. മാനുഷികമുഖമുള്ള സാമ്പത്തികനയം നടപ്പാക്കുമെന്ന വാഗ്ദാനം ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെട്ടിട്ടില്ല. വികസനത്തിണ്റ്റെ നേട്ടം എല്ലാ ജനവിഭാഗങ്ങളിലേയ്ക്കും എത്തിക്കുക എന്ന അടിസ്ഥാനപ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നതു നിമിത്തം മുഖ്യമായും സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യത്തിനുവേണ്ടി സാമ്പത്തിക നയം നടപ്പിലാക്കപ്പെടുന്ന അവസ്ഥ തുടരുകയാണ്. സാമ്പത്തികമായി ഏറ്റവും അടിത്തട്ടിലുള്ളവരുടെ, അഥവാ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരുടേയും പ്രാന്തവല്‍കൃത വിഭാഗങ്ങളുടേയും സാമൂഹ്യസാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സമഗ്രപദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. സര്‍ക്കാറിനുമേല്‍ ഇക്കാര്യത്തിനുവേണ്ടി ജനാധിപത്യപ്രസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
ഇന്ത്യന്‍ അവസ്ഥയും രാഷ്ട്രീയ പാര്‍ട്ടികളും
8. ഇന്ത്യയില്‍ അധികാരം കയ്യാളുന്ന പാര്‍ലമെണ്റ്ററി രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമായും ഫ്യൂഡല്‍, മുതലാളിത്ത സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതും സംരക്ഷിക്കുന്നതും. ഇടത്തരക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയുമെല്ലാം പ്രതിനിധികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളെ കാണാമെങ്കിലും നമ്മുടെ അധികാരസംവിധാനത്തില്‍ അവരെല്ലാം ഫലത്തില്‍ മുകളില്‍ പറഞ്ഞ സമ്പന്നവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷകരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ഇവരോടൊപ്പം പഴയ ഫ്യൂഡല്‍ഘടനയില്‍തന്നെ തുടരുന്ന ഉദ്യോഗസ്ഥമേധാവി വര്‍ഗ്ഗവും ചേര്‍ന്നുള്ള ഭരണവര്‍ഗ്ഗ കൂട്ടുകെട്ട് പാര്‍ലമെണ്റ്ററി സമ്പ്രദായത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിണ്റ്റേയും കുടുംബവാഴ്ചയുടുമെല്ലാം നിദര്‍ശനങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം.
9. നമ്മുടെ ജനാധിപത്യവ്യവസ്ഥ നിഷക്രിയമല്ല ; ഇലക്ഷന്‍ കമ്മീഷണ്റ്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷണ്റ്റെ രൂപീകരണം, അറിയാനുള്ള അവകാശം നിയമം പാസ്സാക്കപ്പെട്ടത് എല്ലാം ജനാധിപത്യസമ്പ്രദായത്തിണ്റ്റെ മുന്നോട്ടുള്ള കാല്‍വെയ്പുകള്‍ തന്നെയാണ്. പക്ഷേ, ജനാധിപത്യ വ്യവസ്ഥയുടെ കാവല്‍ഭടണ്റ്റെ കര്‍ത്തവ്യം നിറവേറ്റേണ്ട നീതിന്യായവ്യവസ്ഥയില്‍ വ്യാപകമാവുന്ന അഴിമതിയും, നിയമനിര്‍മ്മാണസഭകളെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരം പങ്കിടുന്നതിലും ദുര്‍വിനിയോഗം ചെയ്യുന്നതിലും കേന്ദ്രീകരിക്കുന്നതും ജനാധിപത്യവ്യവസ്ഥയുടെ അപചയത്തിന് വേഗം കൂട്ടുന്നു. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ പൊതുവില്‍ മൂന്നാക്കി തിരിക്കാം. ആദ്യത്തേത് ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് മുതല്‍ക്കുള്ള ഈ പാര്‍ട്ടികള്‍ ഒട്ടേറെ ദൌര്‍ബ്ബല്യങ്ങളോടെയാണെങ്കിലും ഇന്ത്യയിലെ ജനാധിപത്യ മതേതരവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. രണ്ടാമത്തേത് മതാധിഷ്ഠിത പാര്‍ട്ടികളാണ്. പാര്‍ട്ടിയുടെ പേരില്‍ മതത്തിണ്റ്റെ പേരുണ്ടോ എന്ന് നോക്കിയല്ല, മതാധിഷ്ഠിത രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കിയാണ് മതാധിഷ്ഠിത പാര്‍ട്ടികളെ നിര്‍ണ്ണയിക്കേണ്ടത്. ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ അടിസ്ഥാനനിലപാടായി പ്രഖ്യാപിച്ചിട്ടുള്ള ബി.ജെ.പി. തന്നെയാണ് ഈ വിഭാഗത്തിലെ പ്രധാനി. മുസ്ളിം ന്യൂനപക്ഷത്തില്‍ മതമൌലികവാദപരവും തീവ്രവാദപരവുമായ നിലപാടെടുക്കുന്ന ചെറു ഗ്രൂപ്പുകളാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്ന മറ്റുള്ളവ. ഇവയെല്ലാം മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണ്. മൂന്നാമത്തേത് പാര്‍ലമെണ്റ്ററി രാഷ്ട്രീയം ഉപയോഗിക്കുന്നവരും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം ലക്ഷ്യമായി പ്രഖ്യാപിക്കുന്നവരും മതവിരുദ്ധ ദാര്‍ശനിക നിലപാടെടുക്കുന്നവരുമായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ഗ്രൂപ്പുകളുമാണ്. പാര്‍ലമെണ്റ്ററിപാത വര്‍ജിക്കുന്ന മാവോയിസ്റ്റുകളും ഇവരൊടൊപ്പമുണ്ട്. ഇത്തരം പാര്‍ട്ടികളെ ഇടതുപാര്‍ട്ടികളെന്നും ജനാധിപത്യപാര്‍ട്ടികളെ വലതുപക്ഷ പാര്‍ട്ടികളെന്നും വിളിക്കുന്നത് ഇന്നത്തെ കാലത്ത് നിരര്‍ത്ഥകമാണ്. ഇടതുപക്ഷപാര്‍ട്ടികള്‍ പുരോഗമനപാര്‍ട്ടികളെന്നും മറ്റുള്ളവ പിന്തിരിപ്പന്‍ പാര്‍ട്ടികളെന്നും ഒരു വിവക്ഷയുണ്ട്. ഇതും അര്‍ത്ഥശൂന്യമാണ്. ഇന്നത്തെ കാലത്ത് പാര്‍ലമെണ്റ്ററിജനാധിപത്യത്തോടും മതനിരപേക്ഷതയോടും സത്യസന്ധമായ കൂറുപുലര്‍ത്തുന്ന പാര്‍ട്ടികളെ മാത്രമേ പുരോഗമനപാര്‍ട്ടികളായി കണക്കാക്കാന്‍ പറ്റൂ.
ജനാധിപത്യത്തിന്റെ സാമൂഹ്യ പരിണാമം
10. ജനാധിപത്യത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും വോട്ടുസമാഹരണത്തിനും അതീതമായ ഒരു സാമൂഹ്യപ്രക്രിയയായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഒന്നിലധികം വ്യക്തികളുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആരംഭിച്ച ഗോത്രകാലഘട്ടത്തില്‍ മുളപൊട്ടിയ സാമൂഹ്യസംഘടനയുടെ വികസിത രൂപമായി ജനാധിപത്യത്തെ മനസ്സിലാക്കേണ്ടതുണ്ട്. മുതലാളിത്ത സൈദ്ധാന്തികര്‍ വാദിക്കുന്നത് അര്‍ഹതയുള്ളവര്‍ അതിജീവിക്കുന്നു എന്ന ഡാര്‍വിണ്റ്റെ “പ്രകൃതിനിര്‍ദ്ധാരണ” സിദ്ധാന്തമാണ് മുതലാളിത്ത മത്സരത്തില്‍ കാണുന്നതെന്നും അതുകൊണ്ട് സ്വാഭാവികമായ ഈ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അസ്ഥാനത്താണെന്നുമാണ്. ഈ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ശാസ്ത്രീയവുമല്ല. സാമൂഹികമായിട്ടല്ലാതെ വ്യക്തിമത്സരത്തിന് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനോ നിലനില്‍ക്കാനോ ആവില്ല. സാമൂഹികതയ്ക്ക് വിധേയമായ മത്സരം മാത്രമേ സ്ഥായിയാവൂ. വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതവും “വൈരുദ്ധ്യാത്മക”വുമായ ഈ ബന്ധമാണ് ജനാധിപത്യപ്രക്രിയയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. വിപണിമത്സരത്തിലൂടെ സാമൂഹ്യപ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകും എന്ന് വാദിക്കുന്ന മുതലാളിത്ത സൈദ്ധാന്തികര്‍ സാമൂഹികതയെ നിഷേധിച്ചുകൊണ്ട് വ്യക്തിമത്സരത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. തന്‍മൂലം ഇവര്‍ വിഭാവന ചെയ്യുന്ന സമൂഹത്തിന് ഒരിക്കലും സാമൂഹികനീതി കൈവരിക്കാനാവില്ല. കഴുത്തറപ്പന്‍ മത്സരം സൃഷ്ടിക്കുന്ന ഉച്ചനീചത്വങ്ങളെ കടിഞ്ഞാണിടാനുമാവില്ല. വിപണിമത്സരത്തെ നിഷേധിക്കാതെ അതിന് മുകളില്‍ ജനാധിപത്യപരമായ സാമൂഹികനിയന്ത്രണം കൊണ്ടുവരികമാത്രമാണ് ഈ അടിസ്ഥാനപരമായ സാമൂഹ്യപ്രശ്നത്തിനുള്ള പരിഹാരം.
ഫെഡറലിസം
11.ഇന്ത്യന്‍ മതേതരജനാധിപത്യവ്യവസ്ഥയിലെ ഒരു പ്രധാനഘടകമാണ് ഫെഡറലിസം. അനവധി ഭാഷാ, സാംസ്കാരിക വൈജാത്യങ്ങളുള്ള ഇന്ത്യയ്ക്ക് ഇപ്പോഴും ശിഥിലീകരണ ശ്രമങ്ങളെ അതിജീവിയ്ക്കാനാവുന്നത് ഭാഷാ സംസ്ഥാന രൂപീകരണവും ബന്ധപ്പെട്ട അധികാരവികേന്ദ്രീകരണവും സൃഷ്ടിച്ച ഫെഡറല്‍ സംവിധാനം നിമിത്തമാണ്. അപ്പോള്‍പോലും നമ്മുടെ ഫെഡറല്‍ ഘടനയ്ക്കുള്ള പരിമിതകളും തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം വളരെ പരിമിതമാണ്. ഉള്ള അധികാരംതന്നെ തിരിച്ചുപിടിക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട മുഖ്യധാരാപാര്‍ട്ടികളെല്ലാം അധികാരവികേന്ദ്രീകരണത്തിന് എതിരാണെന്നതാണ് വസ്തുത. പുറമേയ്ക്ക് അവരത് തുറന്നു പറയുകയില്ലെങ്കിലും. ഇതിണ്റ്റെ അര്‍ത്ഥം ഫെഡറല്‍ സംവിധാനം കൂടുതല്‍ നീതിയുക്തവും യഥാര്‍ത്ഥ അധികാരവികേന്ദ്രീകരണത്തിലേക്ക് നയിക്കുന്നതും ആകുന്നതിന് നിരന്തരമായ ഇടപെടല്‍ ആവശ്യമാണെന്നാണ്.
മതനിരപേക്ഷത
12. ജനാധിപത്യസാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് മതനിരപേക്ഷത. പാശ്ചാത്യസങ്കല്‍പ്പമായിട്ടാണ് മതനിരപേക്ഷത നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത്. ഭരണകൂടം എല്ലാ മതങ്ങളോടും ഒരു പൊതുസമീപനം സ്വീകരിക്കുക, മതത്തെ ഭരണകൂടാധികാരവുമായി ബന്ധപ്പിക്കാതിരിക്കുക തുടങ്ങിയവയാണ് പാശ്ചാത്യമതനിരപേക്ഷ സങ്കല്‍പ്പത്തിണ്റ്റെ അടിസ്ഥാനം. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്ത നെഹ്രു തുടങ്ങിയ നേതാക്കള്‍ പാശ്ചാത്യ മതനിരപേക്ഷ സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ മഹാത്മാഗാന്ധിയാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു ചേരുംപടി മതസൌഹാര്‍ദ്ദദേശീയബോധം വളര്‍ത്തുകയും അത്തരമൊരു ജീവിതശൈലി പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. ഭരണഘടനാതലത്തില്‍ പാശ്ചാത്യ മതനിരപേക്ഷ സങ്കല്‍പ്പമാണ് അടിസ്ഥാനമായി തീരുന്നതെങ്കിലും ഗാന്ധിയന്‍ മതസൌഹാര്‍ദ്ദസമീപനം ഇന്ത്യന്‍ മതേതരത്വത്തിണ്റ്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. പക്ഷേ, രാഷ്ട്രീയ നേതൃത്വങ്ങള്‍ ആ വീക്ഷണം ഉള്‍ക്കൊള്ളുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മതാധിഷ്ഠിത രാഷ്ട്രീയം സമീപകാലത്ത് ശക്തിപ്പെടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ബോധപൂര്‍വ്വം വര്‍ഗ്ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവണതയ്ക്ക് ഇവിടത്തെ മതനിരപേക്ഷ, ജനാധിപത്യഘടനയെ തകര്‍ക്കാനൊന്നുമായിട്ടില്ലെങ്കിലും അതുയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ലെന്ന് കാണേണ്ടതുണ്ട്. മതനിരപേക്ഷതയാണ് തങ്ങളുടെ നിലപാടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടാറുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായ അവരുടെ നിലപാട് മതവിരുദ്ധതയാണ്. ഇന്ത്യയിലെ പാര്‍ലമെണ്റ്ററി രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് മതവിരുദ്ധ സമീപനം സ്വീകരിക്കാനാവില്ല. വോട്ടുബാങ്ക് നിലനിര്‍ത്താനാവില്ല എന്നുള്ളകൊണ്ടുതന്നെ. പ്രത്യയശാസ്ത്രസമീപനം കയ്യൊഴിയ്ക്കാതെ മതനിരപേക്ഷനിലപാട് സ്വീകരിക്കുന്നു എന്ന് ഭാവിക്കുന്നത് ഫലത്തില്‍ അവസരവാദപരവും ഇരട്ടത്താപ്പുമായ സമീപനമാണ്. ഇത് വഞ്ചനയായി പരിണമിക്കുകയും ചെയ്യുന്നു.
മതാതിഷ്റിത രാഷ്ട്രീയം
13. മതാധിഷ്ഠിതരാഷ്ട്രീയം മതത്തില്‍ അധിഷ്ഠിതമായ ഭരണകൂടത്തെയാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടാണ് അത് മതനിരപേക്ഷവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാവുന്നത്. മതനിരപേക്ഷ ഭരണകൂടം എല്ലാ മതങ്ങള്‍ക്കും തുല്യസംരക്ഷണം നല്‍കണം എന്നാണ് അനുശാസിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യസമൂഹത്തില്‍ എല്ലാ മതസാമൂഹ്യവിഭാഗങ്ങള്‍ക്കും രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടാനും അഭിപ്രായ രൂപീകരണം നടത്താനും സ്വാതന്ത്യ്രം ഉണ്ടായിരിക്കും. ഉണ്ടായിരിക്കണം. മതാധിഷ്ഠിത രാഷ്ട്രീയംപോലും പ്രചരിപ്പിക്കുന്നത് തടയാന്‍ ഒരു ജനാധിപത്യസമൂഹത്തിനാവില്ല. അതിനെ ആശയപരമായി പരാജയപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
സ്വത്വ രാഷ്ട്രീയം
14. മതസമൂഹങ്ങള്‍, ദേശീയതകള്‍, വംശീയതകള്‍, ജാതികള്‍ തുടങ്ങിയ സാമൂഹ്യവിഭാഗങ്ങള്‍ സ്വത്വബോധത്തിണ്റ്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയും സ്വത്വരാഷ്ട്രീയം സ്ഥായിയായി സ്വീകരിക്കുകയും ചെയ്യുന്നത് നീതിയുക്തവും ചരിത്രപരമായി സ്വാഭാവികവുമാണെന്ന ആശയം സമീപകാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സാമൂഹ്യവിഭാഗങ്ങള്‍ രണ്ട് ഭിന്നാവസ്ഥകളില്‍ കാണാം. മര്‍ദ്ദിതാവസ്ഥയിലും, മേധാവിത്വാവസ്ഥയിലും. മര്‍ദ്ദിതാവസ്ഥയിലുള്ള ഈ സാമൂഹ്യവിഭാഗങ്ങള്‍ സ്വന്തം സ്വത്വബോധം വീണ്ടെടുക്കുകയും സ്വത്വരാഷ്ട്രീയത്തിലൂടെ മര്‍ദ്ദിതാവസ്ഥയില്‍നിന്ന് മോചനം നേടുകയും ചെയ്യുന്നത് സ്വാഭാവികമായ ചരിത്രപ്രക്രിയതന്നെയാണ്. പക്ഷേ, ഇങ്ങനെ മോചനം നേടി പൊതുസമൂഹവുമായി പൊരുത്തപ്പെടാവുന്ന സാമൂഹ്യപദവിയിലെത്തിയ സാമൂഹ്യവിഭാഗങ്ങള്‍ പിന്നെയും സ്വത്വരാഷ്ട്രീയത്തില്‍ തുടരുന്നത് വിഭാഗീയതയ്ക്ക് വളംവെയ്ക്കുകയേ ഉള്ളൂ. മേധാവിത്താവസ്ഥയിലുള്ള സാമൂഹ്യവിഭാഗങ്ങളും സ്വത്വരാഷ്ട്രീയത്തിണ്റ്റെ പിന്നാലെ പോവുന്നത് വിഭാഗീയതയിലേക്കും ജനാധിപത്യവിരുദ്ധ പ്രവണതയിലേയ്ക്കുമാണ് നയിക്കുക.
വര്‍ണ ജാതി വ്യവസ്ഥ
15.ഇന്ത്യന്‍ സമൂഹത്തിണ്റ്റെ മാത്രം സവിശേഷതയായ വര്‍ണ്ണ ജാതി വ്യവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന പിന്നോക്ക, ദളിത്, ആദിവാസിവിഭാഗങ്ങള്‍ രാഷ്ട്രീയാധികാര മേഖലകളില്‍നിന്ന് പുറന്തള്ളപ്പെട്ടിരുന്ന അവസ്ഥയ്ക്ക് സമീപകാലത്ത് ചെറിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഈ സാമൂഹ്യവിഭാഗങ്ങള്‍ രാഷ്ട്രീയമായി സ്വയം സംഘടിക്കുകയും ജനാധിപത്യപ്രക്രിയയിലൂടെ തങ്ങള്‍ക്കര്‍ഹമായ അധികാരത്തിണ്റ്റെ പങ്ക് പിടിച്ചുപറ്റാന്‍ തുടങ്ങുകയും ചെയ്തിട്ടുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ അര്‍ത്ഥം നല്‍കാന്‍ ഇടയായിട്ടുണ്ട്. എല്ലാ മര്‍ദ്ദിത സാമൂഹ്യവിഭാഗങ്ങളും സാമൂഹ്യവും രാഷ്ട്രീയവുമായി തുല്യപദവി നേടുന്നതുവരെയും ഇത്തരം പ്രക്രിയ ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുകയേയുള്ളൂ. സ്വത്വരാഷ്ട്രീയത്തിണ്റ്റെ കാര്യത്തിലെന്നപോലെ ജാതിരാഷ്ട്രീയവും പ്രാഥമികലക്ഷ്യം നേടിയതിനുശേഷവും തുടര്‍ന്നാല്‍ വിഭാഗീയതയിലേക്കും സങ്കുചിതത്വത്തിലേയ്ക്കും വഴുതിവീഴാനുള്ള സാധ്യത ഏറെയാണ്.
സ്ത്രീ പുരുഷ തുല്യത
16. മനുഷ്യസമൂഹം അതിണ്റ്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയില്‍ ആഗോളതലത്തില്‍തന്നെ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിന് പുരുഷ സമൂഹത്തിണ്റ്റേതിന് സമമായ സാമൂഹ്യരാഷ്ട്രീയ പദവികള്‍ ലഭ്യമാക്കുക എന്നത്. ഇന്ത്യയിലും കേരളത്തിലും ഈ വെല്ലുവിളി ശക്തമായിതന്നെ ഉയര്‍ന്നു നില്‍ക്കുന്നു. പാര്‍ലമെന്‍റിലും നിയമസഭകളിലും തദ്ദേശഭരണരംഗത്തും സ്ത്രീകള്‍ക്ക് വര്‍ദ്ധിച്ച തോതില്‍ സംവരണം നല്‍കുന്ന രീതി പ്രോത്സാഹജനകം തന്നെയാണ്. സ്ത്രീശാക്തീകരണ പ്രക്രിയയില്‍ ഇതൊരു പ്രധാന ചുവടുവെയ്പാണെങ്കിലും സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ത്രീകളുടെ പദവി മെച്ചപ്പെടണമെങ്കില്‍ സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച് സമൂഹത്തില്‍ നിലവിലുള്ള ധാരണകളില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യമാണ്. എല്ലാ രംഗങ്ങളിലും പുരുഷന് മേധാവിത്തപദവിയും സ്ത്രീയ്ക്ക് രണ്ടാം സ്ഥാനവും നല്‍കുന്ന സാമൂഹ്യസാംസ്കാരികാവബോധമാണ് സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നത്. ഈ ധാരണകള്‍ പൊളിച്ചെഴുതികൊണ്ട് എല്ലാ രംഗങ്ങളിലും സ്ത്രീപുരുഷ തുല്യത യാഥാര്‍ത്ഥ്യമാക്കേണ്ടതാണ്.
പരിസ്ഥിതി സംരക്ഷണം
17. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ജനജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് പരിസ്ഥിതി സംരക്ഷണം ഒരു ജനകീയ വിഷയമാകുന്നതിന് സഹായകമായിട്ടുണ്ട്. എങ്കിലും ഒരു ജനാധിപത്യസമൂഹത്തിന് പരിസ്ഥിതി പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ രൂപീകരിക്കാനായിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഊര്‍ജ്ജോല്‍പാദനത്തിനായി വന്‍തോതില്‍ ഹരിത ഗൃഹ വാതകങ്ങളുടെ ഉല്‍പാദനം, കാര്‍ഷിക മേഖലയില്‍ മാരകമായ കീടനാശിനികളുടേയും രാസവളങ്ങളുടേയും പ്രയോഗം, വളക്കൂറുള്ള മേല്‍മണ്ണിണ്റ്റെ നഷ്ടം, ആരോഗ്യസംരക്ഷണത്തിന് ആവശ്യമില്ലാത്തതും, ഹാനികരവുമായ മരുന്നുകളുടെ വ്യാപകമായ വിപണനം, വ്യാപകമായ വനനശീകരണം തുടങ്ങി അനവധി മേഖലകളില്‍ സാമൂഹ്യമായ ഇടപെടല്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. ശാസ്ത്ര- സാങ്കേതികവിദ്യകളാണ് ഇത്തരം വിനാശകരമായ പരിണാമങ്ങള്‍ക്ക് കാരണമെന്നും അതുകൊണ്ട് ശാസ്ത്ര-സാങ്കേതികവിദ്യകള്‍ സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങളെല്ലാം ഉപേക്ഷിച്ച് മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുകയാണ് വേണ്ടതെന്നും ഒരു ചിന്താഗതി പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. പ്രകൃതി തന്നെ നല്‍കിയ മനുഷ്യണ്റ്റെ അന്വേഷണബുദ്ധിയില്‍നിന്നാണ് ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഉടലെടുക്കുന്നത് എന്നതുകൊണ്ട് മനുഷ്യസമൂഹത്തിന് അവയെ കയ്യൊഴിയാനാവുകയില്ല. അതസാധ്യവുമാണ്. മാത്രമല്ല ജന്‍മവാസനകളാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്ന മൃഗങ്ങളെപ്പോലെ മനുഷ്യന് പ്രകൃതിയിലേക്ക് മടങ്ങാനുമാവില്ല. ലാഭേച്ഛയില്‍ അധിഷ്ഠിതമായ കഴുത്തറപ്പന്‍ മത്സരമാണ് ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിണ്റ്റെ പ്രാധാന്യം മനസ്സിലാക്കാതെയുള്ള ഇടപെടലുകളും ഇത്തരം ദുരുപയോഗങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ജനാധിപത്യപരമായ രീതിയില്‍ ആവശ്യമായ മേഖലകളിലെല്ലാം സാമൂഹ്യനിയന്ത്രണം നടപ്പാക്കിക്കൊണ്ടാണ് ഇത്തരം ദുരുപയോഗങ്ങളെ തടയാനാവുക. അതിനാവശ്യമായ സമഗ്രപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്.
ജനിതക മാറ്റം
18.ജനിതക ശാസ്ത്രമേഖലയില്‍ സമീപകാലത്തുണ്ടായ മുന്നേറ്റം ജനിതകമാറ്റം നടത്തിയ സസ്യങ്ങളേയും ജന്തുക്കളേയും പരീക്ഷണശാലയില്‍ ഉല്‍പാദിപ്പിക്കാമെന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ കുത്തകയാക്കിവെച്ച് കര്‍ഷകരെ ചൂഷണം ചെയ്യുകയും ജൈവവൈവിധ്യത്തെ ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിയില്‍ ജനിതകമാറ്റം നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ഇങ്ങനെ നടക്കുന്ന എണ്ണമറ്റ ജനിതകമാറ്റങ്ങളില്‍നിന്ന് പ്രകൃതി തിരഞ്ഞെടുക്കുന്നത് വളരെ ചുരുക്കം ചിലതിനെ മാത്രമാണെന്നതാണ് പ്രധാനം. ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷണശാലയിലെ ചുരുങ്ങിയ സമയത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഈ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അപകടസാധ്യതകള്‍ ഏറെയാണ്. ദീര്‍ഘകാലത്തെ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മാത്രമേ ഈ അപകടസാധ്യതകള്‍ കണ്ടെത്താനും ഒഴിവാക്കാനും സാധിക്കൂ. എന്നാല്‍ ലാഭേച്ഛമാത്രം ലക്ഷ്യം വെയ്ക്കുന്ന സ്വകാര്യകമ്പനികള്‍ ആവശ്യമായ പരീക്ഷണ- നിരീക്ഷണങ്ങള്‍ നടത്തി പ്രകൃതിയുടെ സ്വീകാര്യത ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളും മറ്റും വിപണിയിലിറക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഗവേഷണമേഖലകളെ പൂര്‍ണ്ണമായും സാമൂഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരികയും മത്സരാധിഷ്ഠിത വിപണിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ആണ് ചെയ്യേണ്ടത്. അതനുസരിച്ചുള്ള നിയമനിര്‍മ്മാണങ്ങള്‍ അത്യന്താപേക്ഷിതമാണ്. മനുഷ്യസമൂഹത്തിണ്റ്റേയും ജീവജാലങ്ങളുടേയും നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന രീതിയിലുള്ള ദോഷകരമായ സൂക്ഷ്മജീവികളുടെ ഉല്‍പാദനങ്ങളും മറ്റും ഈ ഗവേഷണങ്ങള്‍ക്കിടയില്‍ സംഭവിക്കാനിടയുള്ളതുകൊണ്ട് ഈ ഗവേഷണമേഖല മൊത്തത്തില്‍ തന്നെ കര്‍ശനമായ നൈതികമാനദണ്ഡങ്ങളും ചട്ടങ്ങളുംകൊണ്ട് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
നൈതിക മൂല്യങ്ങള്‍
19. ഗോത്രകാലം മുതല്‍ക്കേ മനുഷ്യണ്റ്റെ സാമൂഹ്യസംഘടനാരൂപങ്ങള്‍ ജനാധിപത്യപ്രക്രിയയിലൂടെ വികസിച്ചുവന്ന ഓരോ ഘട്ടത്തിലും ഓരോ സമൂഹത്തിണ്റ്റേയും നിലനില്‍പ്പിനാവശ്യമായ നൈതികമായ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും തീരുമാനിയ്ക്കപ്പെട്ടുപോന്നിട്ടുണ്ട്. മനുഷ്യസമൂഹം ശാശ്വതമായ നൈതികമൂല്യങ്ങള്‍ ഒരിക്കലും നിലനിര്‍ത്തിയിട്ടില്ല. സാമൂഹ്യസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നൈതികമൂല്യങ്ങളും മാറിക്കൊണ്ടിരുന്നു. എങ്കിലും ഓരോ സമൂഹത്തിണ്റ്റെയും നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ആവശ്യമായ നൈതികമൂല്യങ്ങള്‍ രൂപപ്പെടുകയും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തുപോന്നിട്ടുണ്ട്. ആധുനിക ജനാധിപത്യസമൂഹങ്ങള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഉതകുന്ന നൈതികമൂല്യങ്ങളും പെരുമാറ്റചട്ടങ്ങളും കണ്ടെത്തുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രവര്‍ത്തന പദ്ധതി
അഞ്ചാം തൂണ്‍
1. മതനിരപേക്ഷ ജനാധിപത്യത്തിണ്റ്റെ അടിസ്ഥാനഘടനയെ സംരക്ഷിച്ചുകൊണ്ട് അതില്‍ നിരന്തരമായ പരിഷ്കരണങ്ങള്‍ വരുത്താന്‍ തക്ക സംവിധാനമുണ്ടാക്കുകയാണ് അടിസ്ഥാനലക്ഷ്യം. പാര്‍ലമെണ്റ്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് (ഫിഫ്ത്ത് എസ്റ്റേറ്റ്) കൂടി വളര്‍ത്തിയെടുക്കണം. നിലവിലുള്ള മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന അപചയങ്ങള്‍ കണ്ടെത്തി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിക്കുകയും ഈ രാഷ്ട്രീയ സമ്പ്രദായം കൂടുതല്‍ വിശാലവും വികസ്വരവുമാകുന്നതിനുള്ള നിരന്തരശ്രമങ്ങള്‍ നടത്തുകയുമാണ് ഈ ഫിഫ്ത്ത് എസ്റ്റേറ്റിണ്റ്റെ ചുമതലകള്‍. ഭാവി ജനാധിപത്യസമൂഹത്തിലെ അവിഭാജ്യഘടകമായി മാറേണ്ടതായ ഈ ഫിഫ്ത്ത് എസ്റ്റേറ്റ് മറ്റ് നാല് തൂണുകളുടേയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന അപാകതകളും വ്യതിയാനങ്ങളും ജാഗ്രതയോടെ കണ്ടെത്തുകയും തുറുന്നുകാട്ടുകയും തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് ഏറ്റെടുക്കുക. മറ്റ് നാല് തൂണുകളും വ്യവസ്ഥയുടെ ഭാഗമെന്ന നിലയ്ക്ക് വ്യവസ്ഥാപിത സ്വഭാവം കൈവരിക്കുന്നുണ്ട്. അധികാരഘടനയില്‍ നേരിട്ടു പങ്കാളിത്തം വഹിക്കാത്ത നാലാംതൂണായ (ഫോര്‍ത്ത് എസ്റ്റേറ്റ്) മാധ്യമലോകംപോലും വന്‍കിട സാമ്പത്തികശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാവുന്നതും ആയി മാറുകയുണ്ടായി. മറ്റ് മൂന്നു തൂണുകളും അധികാര ഘടനയുടെ ഭാഗമായതുകൊണ്ടുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാണ്. ഇലക്ഷന്‍ കമ്മീഷന് കൂടുതല്‍ സ്വാതന്ത്യ്രമുണ്ടെങ്കിലും പ്രവര്‍ത്തന മേഖല പരിമിതവും നിയന്ത്രിതവുമാണ്. ഇതും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാനുള്ള സാധ്യതയുണ്ട്. ഫിഫ്ത്ത് എസ്റ്റേറ്റ്് അധികാര ഘടനയുടെ ഭാഗമാകുന്നില്ലെന്നതാണ് അതിണ്റ്റെ ഏറ്റവും പ്രധാന നേട്ടം. അതുകൊണ്ടുതന്നെ നാല് തൂണുകളുടെ മേലും ജനപക്ഷത്തുനിന്ന് ജാഗ്രതയോടുകൂടിയും ക്രിയാത്മകമായും ഇടപെടാന്‍ അതിന് അവസരം ലഭിക്കുന്നു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പാര്‍ട്ടി ആവുകയോ ചെയ്യാതെ, സ്വതന്ത്രവും തുറന്നതുമായ ജനാധിപത്യവേദിയായി എന്നും തുടരാന്‍ കഴിയത്തക്കവിധമാണ് ഈ ഫിഫ്ത്ത് എസ്റ്റേറ്റ്് വിഭാവനചെയ്യപ്പെടുന്നത്. എല്ലാത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നതോടൊപ്പം തികച്ചും നിയമവിധേയമായിരിക്കും ഈ പ്രസ്ഥാനത്തിണ്റ്റെ പ്രവര്‍ത്തനം.
സുതാര്യ വല്കരണം
2. ജനാധിപത്യവ്യവസ്ഥയെ പരമാവധി സുതാര്യമാക്കുക എന്നത് ഈ ദിശയിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. രാജ്യരക്ഷയുടേയും ആഭ്യന്തരസുരക്ഷയുടേയും മറ്റും പേരില്‍ ഭരണകൂടങ്ങള്‍ക്ക് നിഗൂഢത നിലനിര്‍ത്താനുള്ള അവസരങ്ങള്‍ ഏറെയാണ്. അത് പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കാനേ ഇപ്പോള്‍ കഴിയൂ. ജനാധിപത്യസമ്പ്രദായത്തെ സുതാര്യമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമാണ് അറിയാനുള്ള അവകാശം എന്ന നിയമനിര്‍മ്മാണത്തിലൂടെ നടന്നത്. രാജ്യരക്ഷയും സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട മേഖലകളെ ഒഴിച്ചുനിര്‍ത്തി ബാക്കിയുള്ള ഏത് ഫയലും ഏത് പൌരനും ആവശ്യപ്പെട്ടാല്‍ നിശ്ചിതസമയത്തിനുള്ളില്‍ തന്നെ അത് നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. പക്ഷേ, ഈ നിയമം ഫലവത്താകണമെങ്കില്‍ ജനങ്ങള്‍ അതേറ്റെടുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ അത് സ്വമേധയാ ഏറ്റെടുക്കുകയില്ല. ഈ രംഗത്ത് ഇത്തരമൊരു പ്രസ്ഥാനത്തിന് ഫലപ്രദമായി ഇടപെടാനും അറിയാനുള്ള അവകാശം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണസംവിധാനം പരമാവധി സുതാര്യമാക്കാനും കഴിയും.
3.ഭരണസംവിധാനം കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള ഇ-ഗവേണന്‍സ് പദ്ധതി ആവിഷ്ക്കരിക്കുകയും കോടിക്കണക്കിന് രൂപ ചിലവഴിക്കുകയും ചെയ്തിട്ടും ആ രംഗത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. രാഷ്ട്രീയനേതൃത്വങ്ങളുടെ കാര്യക്ഷമതയില്ലായ്മയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ സംഘടിതമായി ഈ പദ്ധതിയെ തുരങ്കം വെയ്ക്കുന്നതും കാരണങ്ങളാണ്. തടസ്സങ്ങള്‍ കണ്ടെത്തി തുറന്നു കാട്ടുകയും ഈ ലക്ഷ്യം കൈവരിക്കുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്യുന്നതില്‍ സജീവമായി ഇടപെടണം.
അഴിമതിക്കെതിരെ
4.ഭരണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടി പരിഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും പിന്‍തുടരുകയും ചെയ്യുന്ന ജോലി ഏറ്റെടുക്കേണ്ടതുണ്ട്. മാധ്യമങ്ങളും മറ്റ് സംഘടനകളും പുറത്തുകൊണ്ടുവരുന്ന വിവരങ്ങളില്‍ പ്രധാനപ്പെട്ടവയെ പിന്‍തുടരുന്നത് ആവശ്യമാവുമ്പോള്‍ത്തന്നെ സവിശേഷമേഖലകള്‍ തിരഞ്ഞെടുത്ത് അന്വേഷണവും ഇടപെടലും നടത്തേണ്ടതുണ്ട്.
അധികാര വികേന്ദ്രീകരണം
5.ഭരണസംവിധാനം സുതാര്യമായാല്‍ മാത്രം ജനാധിപത്യം സാര്‍ത്ഥകമാവില്ല. അധികാരം ജനങ്ങളിലേയ്ക്കെത്തണമെങ്കില്‍ അധികാരവികേന്ദ്രീകരണ പ്രക്രിയ സജീവമാകണം. പഞ്ചായത്തീരാജ് ബില്‍ അനുസരിച്ചുള്ള അധികാരവികേന്ദ്രീകരണം മുന്നോട്ടുള്ള കാല്‍വെയ്പാണ്. പക്ഷേ, ഗ്രാമസഭകള്‍ കൂടുന്നതും മറ്റും അധികാരവികേന്ദ്രീകരണമാകണമെങ്കില്‍ ഗ്രാമസഭകള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം നല്‍കേണ്ടതുണ്ട്. ഭരണഘടനാ ഭേദഗതിയുടേയും പഞ്ചായത്തീരാജ് ബില്ലിണ്റ്റെ പരിഷ്ക്കരണത്തിലൂടെയും മാത്രമേ അത് സാധ്യമാകൂ. അതിനുവേണ്ടിയുള്ള പ്രചരണങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തണം.
സാമൂഹ്യ നീതി
6.ജനാധിപത്യപ്രക്രിയ സുതാര്യവും സജീവവുമാകുന്നതുകൊണ്ടുമാത്രം സാമൂഹ്യനീതി ഉറപ്പുവരുത്തപ്പെടുകയില്ല. ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടി ആവശ്യമാണ്. അഭിപ്രായപ്രകടനസ്വാതന്ത്യ്രം, സംഘടനാസ്വാതന്ത്യ്രം, സ്വത്തവകാശം, തുറന്ന വിപണി തുടങ്ങിയവയെല്ലാം നിലനില്‍ക്കുന്ന ഒരു ജനാധിപത്യസമൂഹത്തില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ജനാധിപത്യപ്രക്രിയയിലൂടെ തന്നെ നിയമനിര്‍മ്മാണങ്ങള്‍ ആവശ്യമായി വരും. അത്തരം നിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടി നിരന്തരമായ ആശയസമരം ശക്തിപ്പെടുത്തി ഭൂരിപക്ഷ പിന്തുണ നേടുവാന്‍വേണ്ടി പ്രവര്‍ത്തിക്കണം.
7. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥിതിസമത്വമല്ല. മുഴുവന്‍ പൌരന്‍മാര്‍ക്കും എല്ലാവിധ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാന്‍ അവസരം ഒരുക്കുക എന്നതാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളും എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നാണ് ഉദ്ദേശിക്കുന്നത്. സ്വയം ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍ക്ക് ഭരണസംവിധാനം അത് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ പൊതു- സ്വകാര്യമേഖലകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് അവസരമൊരുക്കുകയാണ് പ്രായോഗികപരിഹാരം. ജാഗ്രതയോടുകൂടിയ സാമൂഹ്യരാഷ്ട്രീയ ഇടപെടല്‍ സാധ്യമാവുന്നിടത്തെല്ലാം സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് ചരിത്രാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യപരമായ സാമൂഹ്യഇടപെടല്‍ നിരന്തരവും ശക്തവുമായി ആവശ്യമായി വരുന്ന ഒരു മേഖലയാണ് സാമൂഹ്യസുരക്ഷയുടേത്.
വിപണിയും സാമൂഹ്യ നിയന്ത്രണവും
8. തുറന്ന വിപണിയും സ്വകാര്യസ്വത്തും നിലനില്‍ക്കുന്നതു ഉല്‍പാദനപ്രക്രിയയുടെ നിരന്തരവികാസത്തിന് ആവശ്യമാണെന്നാണ് ചരിത്രാനുഭവങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ വിപണിമത്സരത്തിന് സാഹചര്യമൊരുക്കിക്കൊണ്ടുതന്നെ കഴുത്തറപ്പന്‍ മത്സരത്തിന് കടിഞ്ഞാണിടാവുന്ന തരത്തിലുള്ള സാമൂഹ്യനിയന്ത്രണള്‍ ജനാധിപത്യപരമായ നിയമനിര്‍മ്മാണത്തിലൂടെ നടപ്പിലാക്കേണ്ടതുണ്ട്. സമാഹരിക്കപ്പെടുന്ന മൂലധനത്തിണ്റ്റെ സിംഹഭാഗവും സാമൂഹ്യപ്രക്രിയയിലേക്ക് തിരിച്ചുവരുന്നു എന്ന് ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മത സാമൂഹ്യ വിഭാഗങ്ങളുടെ സഹവര്‍ത്തിത്വം
9.ഇന്ത്യയെപ്പോലെ അനവധി മതങ്ങളും സംസ്ക്കാരങ്ങളും ഭാഷകളും വര്‍ണ്ണങ്ങളും ജാതികളും സഹവര്‍ത്തിക്കുന്ന ബൃഹത്തും സങ്കീര്‍ണ്ണവുമായ സാമൂഹ്യവ്യവസ്ഥയില്‍ വിവിധ സാമൂഹ്യവിഭാഗങ്ങള്‍ തമ്മില്‍ സഹിഷ്ണുത നിലനിര്‍ത്താന്‍ കഴിയുംവിധം മതനിരപേക്ഷജനാധിപത്യ സമീപനത്തെ ക്രിയാത്മാകമായി പ്രയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കേണ്ടത് ജനാധിപത്യപ്രസ്ഥാനത്തിണ്റ്റെ മുഖ്യ ഉത്തരവാദിത്വങ്ങളിലൊന്നാണ്. എല്ലാ മതങ്ങള്‍ക്കും മറ്റു സാമൂഹ്യവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആശയങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും പൂര്‍ണ്ണ സ്വാതന്ത്യ്രമുണ്ടായിരിക്കണം. ഒരു വിഭാഗത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ മറ്റൊ രു വിഭാഗവുമായി സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്താനിടയാക്കരുതെന്ന കര്‍ശനമായ നിയന്ത്രണവും പാലിക്കപ്പെടേണ്ടതുണ്ട്. ഓരോ സാമൂഹ്യവിഭാഗവും തങ്ങളുടെ സാമുദായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കുന്നത് വര്‍ഗ്ഗീയതയാവുകയില്ല. പക്ഷേ, സ്വന്തം താല്‍പര്യസംരക്ഷണം മറ്റു വിഭാഗങ്ങള്‍ക്കെതിരെയും ദോഷകരവുമാണെങ്കില്‍ അത് വര്‍ഗ്ഗീയതയാവും. വര്‍ഗ്ഗീയാന്തരീക്ഷവും കലാപങ്ങളും കുത്തിപ്പൊക്കാനുള്ള ശ്രമങ്ങള്‍ അടുത്തകാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരം സാധ്യതകള്‍ തലപൊക്കുന്നത് കണ്ടെത്താന്‍ ജാഗ്രത പുലര്‍ത്തുകയും മതസൌഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.
അക്രമ രാഷ്ട്രീയം
10.സമീപകാലത്ത് പാര്‍ലമെണ്റ്ററി രാഷ്ട്രീയത്തെ അപകടപ്പെടുത്തുംവിധം നമ്മുടെ നാട്ടില്‍ വളര്‍ന്നു വന്നിട്ടുള്ള പ്രവണതയാണ് അക്രമരാഷ്ട്രീയത്തിണ്റ്റേത്. പാര്‍ലമെണ്റ്ററി രാഷ്ട്രീയം ഉപയോഗിക്കുന്നവരും വര്‍ജ്ജിക്കുന്നവരുമായ ചില രാഷ്ട്രീയപാര്‍ട്ടികള്‍ കൊലപാതകം ഉള്‍പ്പടെയുള്ള അക്രമങ്ങള്‍ നടത്താനുള്ള സംഘടനകള്‍ രൂപീകരിച്ചും അല്ലാതെയും തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അക്രമരാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമോ മതാധിഷ്ഠിതരാഷ്ട്രീയമോ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളാണ് മുഖ്യമായും ഇങ്ങനെ ചെയ്യുന്നത്. വിട്ടുവീഴ്ച കൂടാതെ തുറന്നുകാട്ടപ്പെടുകയും തടയപ്പെടുകയും ചെയ്യേണ്ട പ്രവണതയാണിത്. ഇത്തരം പാര്‍ട്ടികളും ജനാധിപത്യപാര്‍ട്ടികളില്‍ ചിലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍, പോലീസ്, പട്ടാളം എന്നീ ഭരണകൂട സംവിധാനങ്ങളിലേക്ക് രഹസ്യമായി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനും നിയമവാഴ്ചയെ തുരങ്കം വെക്കാനുമാണ് ഇത് ഇടയാക്കുന്നത്. കര്‍ശനമായും തടയപ്പെടേണ്ട കാര്യമാണിത്. തൊഴിലാളികളുടെ വിലപേശല്‍ സംഘടനകളായി വളര്‍ന്നുവന്ന ട്രേഡ് യൂണിയനുകള്‍ പലപ്പോഴും ജനവിരുദ്ധസമരങ്ങളിലേക്കും നടപടികളിലേക്കും നീങ്ങുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും തിരുത്തപ്പെടേണ്ടതുണ്ട്. നിയമവാഴ്ചയെ കാത്തുസൂക്ഷിക്കുക എന്നത് ജനാധിപത്യവ്യവസ്ഥയുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയസംഘട്ടനങ്ങള്‍ പതിവായിട്ടുള്ള സ്ഥലങ്ങളില്‍ ജനാധിപത്യരാഷ്ട്രീയത്തെ തുരങ്കംവെയ്ക്കുന്നതാണ് ഈ പ്രവണതയെന്ന് പ്രചരിപ്പിച്ചുകൊണ്ട് സമാധാന അന്തരീക്ഷത്തിനുവേണ്ടി ഇടപെടേണ്ടതുണ്ട്.
കരിനിയമങ്ങള്‍ക്കെതിരെ
11.രാജ്യത്തിണ്റ്റെ വിവിധ മേഖലകള്‍ അസ്വസ്തപ്രദേശങ്ങളായി നിലനില്‍ക്കുന്നതുകൊണ്ട് അവിടങ്ങളിലെല്ലാം കരിനിമയങ്ങളും അവയുപയോഗിച്ചുകൊണ്ടുള്ള ഭരണകൂടഭീകരതയും നിലനില്‍ക്കുന്നുണ്ട്. ഭരണകൂടഭീകരതയെ തുറന്നുകാട്ടുകയും കരിനിയമങ്ങളുടെ പ്രയോഗം പരമാവധി കുറയ്ക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.
5th pillar is relevant in this period.welcome.
Good and great initiative. A forum free from any political thought is a must of present scenario to fight against the evil of democracy. All the best in future events.
Thanks
Jacob Sudheer
ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ ആയ ഓരോ തൂണുകളുടെയും അപചയം നിസ്സംഗതയോടെ ആണ് ഇന്നത്തെ യുവ തലമുറ നോക്കി കാണുന്നത്. അരാഷ്ട്രീയ വത്ക്കരണവും, അമിത രാഷ്ട്രീയവത്കരണവും ഇന്നൊരു പ്രവണത ആയി മാറിയിരിക്കുന്നു. മതശക്തികള്‍ തങ്ങളുടെ ശക്തി പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക കൂടി ചെയ്യുന്നതോടെ പുറമേ നിന്ന് നോക്കി കാണുന്നതിനേക്കാള്‍ ഭയാനകമായ,തികച്ചും അരാജകത്വപരമായ അവസ്ഥയിലേക്ക് നമ്മുടെ നാട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.
എഴുപതുകളിലെയും എന്പതുകളിലെയും യുവത്വം ആശയപരമായ സംവാദങ്ങളിലും പോരാട്ടങ്ങളിലും ഏര്‍പ്പെട്ടപ്പോള്‍, ഇന്നത്തെ യുവത്വം നടത്തുന്ന സംവാദം ‘മോഹന്‍ലാല്‍ Vs മമ്മൂട്ടി’ എന്നതാണ്.
ഈ അവസ്ഥകളില്‍ നിന്നൊക്കെ ഒറ്റയടിക്ക് മോചിപ്പിച്ചില്ലെങ്കില്‍ കൂടിയും, ആശയപരമായും ബൌധികപരമായും കുറെ പേരെയെങ്കിലും പ്രബുധരാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് നായകത്വം വഹിക്കുന്ന എല്ലാവര്ക്കും സകലവിധ ഭാവുകങ്ങള്‍ നേരുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നു
Jiju
വളരെ നന്നായിരിക്കുന്നു
തങ്ങള്‍ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ നാടിന്റെ അരാജകാവസ്ഥയില്‍ നിന്ന് എങ്ങെനെയെങ്കിലും ഒരു മോചനം സ്വപ്നം കാണാത്ത ഏതെങ്കിലും ഒരു മലയാളി/ ഇന്ത്യാക്കാരന്‍ ഉണ്ടാകുമോ എന്നു സംശയമാണ്. അതിനാല്‍ ആ ദിശയിലേക്ക് ഒരു ശ്രമത്തിന്റെ വഗ്ദാനവുകായി വരുന്ന ഏതൊരു നീക്കവും സ്വാഗതര്‍ഹമാണ്.
ഈ സാഹചര്യത്തില്‍ ഫിഫ്ത് എസ്റ്റേറ്റിന്റെ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളൊച്ചിരിക്കുന്ന ആശയങ്ങള്‍ അവസരോചിതമായിട്ടുണ്ട്.
കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല.
പോയിന്റ് നമ്പ്രര്‍ 6ല്‍ എഴുതുന്നു.’സാംസ്കാരിക വൈവിധ്യങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണവുമായ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യരാഷ്ട്രീയ സംവിധാനം ഫലപ്രദമായി വേരുപിടിക്കാനും വളര്‍ത്താനും കഴിഞ്ഞത് ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്‘.
അതിന്റെ തുടര്‍ച്ചയായി പോയിന്റ് 9ല്‍ എഴുതുന്നു: കോണ്‍ഗ്രസ് മുതല്‍ക്കുള്ള ഈ പാര്‍ട്ടികള്‍ ഒട്ടേറെ ദൌര്‍ബ്ബല്യങ്ങളോടെയാണെങ്കിലും ഇന്ത്യയിലെ ജനാധിപത്യ മതേതരവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ഇതിന്റെ അര്‍ത്ഥം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മതേതരമാര്‍ഗങ്ങളില്‍ കൂടിയാണ് രാഷ്ട്ര്രിയ അധികാരം നില നിര്‍ത്തുന്നത് എന്നു വരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയുള്ള തിരഞ്ഞെടുപ്പു രീതികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റു പാര്‍ട്ടികളീല്‍ നിന്നു വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുന്നു എന്നു പരയുന്നതിന്റെ കാരണങ്ങള്‍ ഒന്നു വ്യക്തമാക്കാമോ? ഇന്ത്യന്‍ ജ്നാധിപത്യത്തില്‍ മതത്തിന്റെ പ്രയോജനം ആദ്യമായി കണ്ടെത്തിയത്, ഇന്ദിരാഗാന്ധിയാണ് എന്നുള്ളത് നിഷേധിക്കാന്‍ കഴിയുമോ?
മതപാര്‍ട്ടികളുടെ കൂട്ടത്തില്‍ ബിജെപി, മുസ്ലീം പാര്‍ട്ടികളോടൊപ്പം കൂട്ടേണ്ട് ഒരു പാര്‍ട്ടിയായി കേരള കോണ്‍ഗ്രസിന്റെ പേര് ഉള്‍പ്പെടുത്താഞ്ഞത് എന്താണ് എന്നു വ്യക്തമാക്കുമല്ലോ?
2. ഇന്നത്തെ സമൂഹ്യ സംസ്കാരിക അവസ്ഥയില്‍ എന്‍.ജി.ഓ കളുടെ ഉത്തരവാദിത്വത്തെ ക്കുറിച്ചൊന്നും എഴുതിക്കണ്ടില്ല. കഴുത്തറപ്പന്‍ പ്രമാണത്തിലൂടെ കാപ്പിറ്റല്‍ നേടുന്ന കൊര്‍പ്പറേറ്റുകള്‍ കൈയ്യഴിഞ്ഞ സംഭാവന നടത്തി നില നിര്‍ത്തുന്ന ഒരു മലീഷ്യസ് സമ്പ്രദായമാണ് എന്‍.ജി.യോകള്‍ എന്നത് ചിന്തനീയമല്ലേ?
3. ഇനി പ്രവര്‍ത്തന പദ്ധതിയിലേക്കു വന്നാല്‍,
നിങ്ങള്‍ 1മുതല്‍ 11 വരെ കൊടുത്തിരിക്കുന്ന പദ്ധതികളിലൂടെ മാത്രം പരഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ വരുമെന്നു പ്രതീക്ഷിക്കന്‍ കഴിയുന്നില്ലല്ലൊ.
കാരണം മാറ്റമാണവശ്യം. വിദ്യാഭ്യാസമാണ് മാറ്റത്തിന്റെ ഏജന്റ്, ആ വിദ്യാഭ്യ്യസത്തെക്കുറിച്ചു നിങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ പ്രത്യേകിച്ച് 80% ല്‍ അധികം വിദ്യാഭ്യാസ സ്ഥാപങ്ങള്‍ മത സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു സംസ്ഥാനത്ത്, എങ്ങനെയാണ് മതേതര ജനാധിപത്യത്തിനു പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും നേടാന്‍ കഴിയുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്.
Hope, this dream will come true. All the best.
Pressure governance is the better option than pressure politics. I wish this will be implemented as the way to should me. wishes
The Fifth estate’s concept paper lacks clarity on Land Acquisition in the name of Development. Since it has been a bone of contention,the fifth estate should have say on the same
Thanks for the great effort to express our opinions throuh like this forums. In the present day, “fitth estate” is a suitable one to create a better future life to all common peoples, expecially marginalized groups, those suffer in the society due to the influence of sluttering politics and political parties. Thanks and great wishes ..Fifth Estate………..
“തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമോ മതാധിഷ്ഠിതരാഷ്ട്രീയമോ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളാണ് മുഖ്യമായും ഇങ്ങനെ ചെയ്യുന്നത്. വിട്ടുവീഴ്ച കൂടാതെ തുറന്നുകാട്ടപ്പെടുകയും തടയപ്പെടുകയും ചെയ്യേണ്ട പ്രവണതയാണിത്”
രണ്ടും തെറ്റായി അവതരിപ്പിക്കുകയാണ് ഇവിടെ -
[ ഒരു വെടിക്ക് രണ്ട് പക്ഷി?]
തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്ന മാര്‍ക്സിസ്റ്റ് സങ്കല്പം, പണിയെടുക്കുന്ന മനുഷ്യര്‍ രാഷ്ട്രീയമായി സംഘടിച്ചു ബൂര്‍ഷ്വാ സര്‍വാധിപത്യം എന്ന അവസ്ഥയ്ക്ക് പരിയാരം കണ്ടെത്തുന്നതിനെക്കുരിച്ചാണ്. പണിയെടുക്കുന്നവരെ യഥാര്‍ത്ഥ ഉത്പാദകര്‍ ആയി കാണാന്‍ വിസമ്മതിക്കുന്നത് കൊണ്ടാണ് അവരില്‍നിന്നു കവര്‍ന്നെടുത്ത അധികാരവും സമ്പത്തും വീണ്ടും വീണ്ടും പെരുപ്പിച്ച് ഭീകരം ആയ ചൂഷണ വ്യവസ്ഥയായി മുതലാളിത്തം മാറുന്നത്; മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മിച്ചമൂല്യം വര്‍ധിക്കുന്തോറും ബൂര്‍ഷ്വാസി കൂടുതലായും വളരുകയും ജനം തളരുകയും ചെയ്യന്നു. ഇന്ന്‍ കാണുന്ന ഭീമമായ കോര്‍പ്പറേറ്റ് – ഭരണവര്‍ഗ്ഗ അഴിമതികളെ ഇല്ലായ്മ ചെയ്യാന്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന് മാത്രമേ കഴിയൂ. കാരണം അത് കേവലം ധാര്‍മ്മികതയുടെ അഭാവം കൊണ്ട് ഉണ്ടായതല്ല; മുതലാളിത്ത വ്യവസ്ഥ തന്നെയും മനുഷ്യവിരുദ്ധം ആയത്കൊണ്ടാണ്.
ഇനി മത പരമായ സര്‍വാധിപത്യത്തെ കുറിച്ച് – മതങ്ങള്‍ ഒരു സര്‍വാധിപത്യത്തിനും കെല്‍പ്പില്ലാത്ത അവസ്ഥയില്‍ ആണ് ഇന്ന്. എന്നാല്‍ കോര്‍പ്പറേറ്റ് കള്‍ താങ്ങിനിര്ത്തുമ്പോള്‍ ഹിന്ദുത്വം , ഇസ്ലാമിക മതരാഷ്ട്രവാദം ഇവയൊക്കെണ്ടാകുന്നു.(ഉദാഹരണത്തിന് സൗദി – അമേരിക്കന്‍ -ഇസ്രേല്‍ ഭരണ കൂടങ്ങള്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് യഥാക്രമം അവരുടെതായ രീതിയില്‍ ഇസ്ലാം – christian – zionist മതരാഷ്ട്രീയതകളെ വളര്‍ത്തിക്കൊണ്ടു വരുന്നത്).
സംഘടനാശക്തിയുടെ അഭാവം കാരണം ഒറ്റപ്പെട്ടുപോയ സുമനസ്സുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നാല്‍ത്തന്നെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കാന്‍ സാധിക്കും. അവിമതിക്കാരെ കണ്ടെത്തുവാനും അവര്‍ എത്രതന്നെ ഉന്നതരായാലും ശിക്ഷിക്കപ്പെടേണ്ടവര്‍ രക്ഷപ്പെടുവാന്‍ പാടില്ല. പരിസ്ഥിതിയും, കൃഷിയും, നശിപ്പിക്കുന്നതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നാളത്തെ പട്ടിണി മരണങ്ങളിലേയ്ക്കാണ്. ഭീമമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന വിപത്തുകള്‍ വീട് വീടാന്തരം ശ്രമിച്ചാല്‍ത്തന്നെ പരിഹരിക്കാവുന്നതായിരുന്നു എന്ന് കാണാം. ബി.പി.എല്‍ കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനാഗ്രഹിക്കുന്നവര്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി സഹായിക്കാന്‍ മെനക്കെടാറില്ല. അവരുടെ പട്ടിണിയാണ് മുതലെടുപ്പിനും അണികളെ കൂടെ നിറുത്തുവാനും സഹായിക്കുന്നത്. മാരകമായ കീട, കള, കുമിള്‍ നാശിനികളും, ജനിതകമാറ്റം വരുത്തിയ ഭക്ഷണവും നമ്മെത്തീറ്റിക്കുന്നത് ജി.ഡി.പി ഉയര്‍ത്തുവാന്‍ സഹായിക്കാനാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും അരികൊടുക്കാന്‍ മത്സരിക്കുന്നവര്‍ കേരളത്തിന്റെ നെല്‍പ്പാടങ്ങളാണ് നശിപ്പിക്കുന്നത്.
Relevant Idea!. The name of organisation is very apt.The web site may maintain in user friendly manner.The malayalam language is very difficul to read. Those people view this site have some creative ideas and having the idea of contemporary relavance of such organisations,hence it is better to use English language instead of Malayalam. otherwise maintain bylingual…Defenitly the organisation will be a milestone in the history of Kerla…
A great step people were waiting for.All the best .Thank you.
പേരിലെ പൊരുള്‍ അവസാനം വരെ തെളിഞ്ഞിരിക്കാന്‍ ആശംസകള്‍.
എന്നാലും..
ലോക പാലില്‍ വെള്ളം ചേരാതെ കിട്ടുമോ? കോരന്റെ കഞ്ഞിയിലെ കണ്ണീരുപ്പു മാറി അയോഡിന്‍ ഉപ്പു ചേരുമോ? വൈരുദ്ധ്യാത്മക ദൈവിക വാദികളായി ആള്‍ ദൈവങ്ങള്‍ക്ക് പൊങ്കാല ഇടുന്ന കാലം വരുമോ?
അരാജകത്വം ആണവ റി ആക്ടരിന്റെ വേഷം പൂണ്ടു വരുമോ? അഴിമതി നമ്മെ ആസകലം സുനാമിയായി അടുത്ത് വന്നു തഴുകുമോ?
ഉണര്‍ന്നിരിക്കുന്നു. എന്നാലും ചെലപ്പോള്‍ (കണ്ടു ) മടുപ്പുകൊണ്ട് ഇടയ്ക്ക് ഉറങ്ങിപ്പോയാല്‍ വിളിക്കണേ..
ഭാവുകങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നേരുന്നു.
We are all ready to work for it. How can we join?
No registration mail recieved even though I tried. Please update the site.
Kindly give me a call to join the team. I have no affiliation with any political group. My phone Number is 9447001806
കോണ്‍ഗ്രസ്സും കമ്മൂണിസ്റ്റും അല്ലാത്തവരെയെല്ലാം അരാഷ്ട്രീയരെന്നു വിളിച്ച് തള്ളിക്കളയുന്ന കേരളത്തില്‍ ഇങ്ങനെയൊരു സംഘടന അത്യാവശ്യമാണ്. പിന്തുണയും ഭാവുകങ്ങളും നേരുന്നു.
we need a political organization that fit to Indian situation. a new democratic view has to be developed. it is not the system but the man behind the organizations corrupt it. a new constitution has to be evolved. in it maximum decentralization of power and transparency is to be planned so that corruption will be impossible even if the leader is corrupt. we plan such organization.will inform you later
സര്‍വ വിധ ആശംസകളും.
ആശംസകള്‍…………..
Happy to see.Try to learn more.
sathyaathil ettharam sangadanayude oru abhaavam nila nilkunnudu bt athu nexalite pole aavaruthenna apeksha… thudakkathil valare izhanju neengal undaavaamenkilum ithoru pratheeshayaayi pinneedu oru sathamayi, puthu jana munnettamaayi theerum kaaranam janangalkku viswasikkaan kollaavunna oru forum illaallo jana manassil nanmayundu ennathu sathyam but athinu namukku vendathu kshamayum niswaya dhardyavum aanu enikku cheyyaavunnathinu jaan theyyaaraanu nandhi
Ellavidha aasamsakalum sahakaranavum eppolum.Oru mattom athyavashyamanu,namukku ivide thudangam.
valare nalla pravarthanam. ente ellavidha sahakaranavum vagdanam cheyyunnu..
First of all, I am impressed with what you put as the pattern of membership, way of functioning, measures for ensuring transparency, etc.
With that being said, let me convey my reservations with regard to the points 7 and 8 in your action program:
-public-private sector competition in health and education.
-open market and private property.
All these imply competition can stimulate economic development. Sounds like trickling down philosophy. Coming to competition, what is this competition for? For profit. Profit is a motivating factor indeed. But, can democratic social control restrict human greed? Where is the limit?
Is there any notion here that the private property and market are the inseparable constituents of democracy? Does it imply that one cannot think of democracy going beyond capitalism?
Ovarall, I feel there are a lot of contradictions in your viewpoint and action program.
Further clarification is needed about your plan for interventions: the specific type of issues going to take up, the method of interventions, etc.
good attempt for a better community.
wish u all the best
malayali samooham, especially our youth, muzhuvanayum anicheratte ithil… samoohika rashtreeaya apachayangale thudachu neekki varanirikkuna thalamuraykkaayi oru nalla nale srishtikkanayi…
want to be part of this way..
I here by extent all my support for these cleaning mission, which is essential in this time.
A VERY GOOD IDEA. I WOULD LIKE TO CO OPERATE WITH YOU.HOW CAN I JOIN?
ALL THE BEST.9496357978
It is the first step, need further to walk , how can I work with this new
association . I read about it from Madhruboomi weekly.
madhyamarangathinum judiciarykkum sambhavicha apachayam valare vedaniuppikkunnathayirunnu. Ella nalla malayalikalum ee samrambhathine swagatham cheyyum theercha..
Orumich namukk neridam
The First thought this is A good Movement,but issssssss it????? Practical aayi chinthikkunathay thonnunnilla…
Ha Ha fifth estate is like a fifth wheel to a motorcar !!!!
Normal human beings are very privately complaining aginst the existing
estates,so another estate is a burden,,, try something which will do away with all existing fences,idontknow such fraternities are for what?when the entire system is baseless and unnecessary why such a forum???????
ഒരു നല്ല സംരഭം. എല്ലാ ഭാവുകങ്ങളും നേരുന്നു.
Would like to become a member
would like to become a member..
EXCELLENT IDEA.ALL BEST WISHES.EXPECT EARNEST APPROACH
Legislature, Executive, Judiciary,Media. These 4 estates never support democrasy.If 1st pass a bill in favr of people 2 nd not try to impose it. Those who are opposit to it in 1&2 with the help of adovocates in 3 challenge it and 4th estate stand behind any one of this side which will benefit more to them.Same happens if 2nd take a new step.But 3rd JUDICIARY TAKE A STEP SEEK IN FAVOUR OF PEOPLE 1ST 2ND+One part of 3rd and 4th in one side.Now a days every estates are far divided into cheap micro levels.So my humble suggestion, fifth estate should stand united.If you do so other estates will follow. We had seen this in ‘ENDOSULFAN” ISSUE.I have strong political belief, yet i will co-operate with this new venture.”Elllaaa Bhavukangalummm Neeeerunnnnuuuu…………. Manoj Mulackal 09656569944
pls update the site periodically
Active political work is needed to fight against corruption.a new constitution that suits to Indian situation has to be developed. Fifth estates venture is good But i doubt how far it is possible to fight against corruption without power in hand. we few planned an organization that work in that direction . we would like to co operate with all the organizations like fifth estate. and would like a talk with organizers of fifth estate . please write to krismind@yahoo.com
it is one the needs of the present time. becoming a part of this group i hope that i can work for the democracy and secularism in its true sense.
we need such organisations
we need a political organization that fit to Indian situation. a new democratic view has to be developed. it is not the system but the man behind the organizations corrupt it. a new constitution has to be evolved. in it maximum decentralization of power and transparency is to be planned so that corruption will be impossible even if the leader is corrupt.
ലോകം മുഴുവന്‍ ഒരു മാറ്റത്തിന് കൊതിക്കുന്ന കാലമാണ്, ജനാധിപത്യത്തിന്റെ ഗുണങ്ങള്‍ അറിയാത്തവരല്ല നമ്മുടെ നേതൃത്വവും ജുഡീഷ്യറിയും, എന്നാലും പുതിയ ലോകക്രമാത്തോടൊപ്പം ഓടാന്‍ വെമ്പുന്ന ഒരു കൂട്ടമായി നാല് തൂണുകളും മാറുന്നു. ഈ ദുരവസ്ഥ തിരിച്ചറിയാതെ പോയാല്‍ നാം നമ്മളോട് തന്നെ നീതികേട് കാട്ടലാകും. ഫിഫ്ത് എസ്റ്റേറ്റ് ഒരു ബദല്‍ മാര്‍ഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു എങ്കില്‍ എന്തിനു മടിക്കണം ഒപ്പമുണ്ട്. പ്രതീക്ഷയുണ്ട്, ഒരു മുല്ലപ്പൂ മണം ഇന്ത്യയിലും മണക്കുന്നു.
എല്ലാവര്ക്കും ഭാവുകങ്ങള്‍
ഒരു കുന്നുസ്നേഹത്തോടെ
ഫൈസല്‍ ബാവ
എല്ലാവിധ സഹകരണവും പ്രതീക്ഷിക്കാം
ഫൈസല്‍ ബാവ
എങ്ങനെ അംഗമാകണമെന്നു മാത്രം എവിടെയും കണ്ടില്ല അക്കാര്യം ഒന്ന് എളുപ്പത്തില്‍ മനസിലാകുന്ന തരത്തില്‍ കൊടുത്താല്‍ നന്നായിരുന്നു അംഗമാകാന്‍ താല്പര്യമുണ്ട്
എന്റെ ഇമൈല്‍ : faisalbava75@gmail.com
ഫൈസല്‍ ബാവ
സുഹൃത്തേ
എന്റെ പുതിയ ബ്ലോഗ് “നെല്ലിക്ക” എന്ന പേരില്‍ തുറന്നിരിക്കുന്നു.
എല്ലാവര്ക്കും സ്വാഗതം
(പഴയ ബ്ലോഗില്‍ ഇനി സന്ദര്‍ശിക്കേണ്ടതില്ല)
faisalbavap.blogspot.com
ഇതാണ് ID
ഫൈസല്‍ ബാവ
Very nice. Relevant to the present scenario.likes to become a member
Jayaprakash.M.P.
can you publish the members list in the site.
Best wishes.
All points are relevant especially the point number TEN! The post modern organisational form is internet technology!MALAYALAM is good!but we have to interact internationally!
best wishes
Interested in associating with your activities.I am not fully conversant with it enabled actvities.This is a handicap.I feel political neutrality is amust which does not mean to apolitical.
ഫൈസല്‍ ബാബാ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
എനിക്കും ഇതില്‍ ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ട്. My email: ttmmk999@gmail.com
പരിപാടി കൊള്ളാം. പക്ഷേ വെബ്സൈറ്റ് അല്പംകൂടി user friendly ആക്കണം.
Let me tell you something about my awesome experience of stumbling on the Fifth Estate (kerala) Document on (its) perspective for change: 1.That..history has proved beyond any doubt that parliamentary democracy is the only desirable form of governance, despite its ills manifested in umpteen ways..2.That..private entrepreneurship and ownership with possibilities of ‘healthy’ competition are essentially to be promoted in order to attain higher levels of freedom and happiness 3..That..the idea of dictatorship of the proletariat is comparable to theocratic idea of state, as both are authoritarian.4.That… (for reason mentioned above), these dangerous ideas and trends promote violence,and hence need to be put under check(‘thadayappedendatundu’!) 5.While the FE itself will not be a contestant for political power,it will rather be a corrective force in the context of the obvious failure of the other four pillars of democracy,viz.the (elected) legislature, executive (controlled by the legislature), (independent) judiciary , and the (self appointed!)Press – The FE will represent the civil society (without the fuss of class!)
What about China,Cuba,Venezuela and scores of other sovereign republics of the world where capitalism and parliamentary democracy cease to be the gospel truth thanks to their overthrowing by people’s revolutionary struggles? Does the FE like to ‘recognize’ those republics, or not?
I wonder if the document betrays a ‘Post’ Marxist or rather pre-Marxist political vision!?
Sure, these days consequential people keep taking freedom and they even seem to support or directly participate in many struggles for the cause of justice on ‘issue based’ episodes. Nevertheless, they also look to be practicing one or other form of thought control in mysterious ways! For example,they virtually provide even the logistic support to the repressive and authoritarian bourgeois class rule,and that too, in the name of euphemistic adherence to the law and condemnation of violence ,which in turn goes against people’s right to resist injustices and violence thrust upon them . The label of a monstrous non-party, non-class entity viz; ‘civil society’ probably signifies a trend characterized by ambivalence toward the very idea of liberation.
ഒരു മാറ്റത്തിനു തുടക്കമാകട്ടെ എന്നു ആശംസിക്കുന്നു.
Yes this is the most required initiative at the current times.
Though I am very optimistic need a focussed and relentless effort to keep the original spirit and keep going.
A topic for a serious thought and discussions- Business for a social cause- Demand – Supply – price based economy.
What if though the demand is more no price increase? increasing price just due to demand need to be reviewed in a different view as a social evil.
What if any business is making profit only to sustain the business?
My phone number is 9446905126. I am interested. But how can I join the team.
In a world which is ruled by money and muscle power, hope this fifth wonder can make some change. I really love you INDIA and be with u always.
I appreciate the concept. But I would like to tell my opinion
13. മതാധിഷ്ഠിതരാഷ്ട്രീയം മതത്തില്‍ അധിഷ്ഠിതമായ ഭരണകൂടത്തെയാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടാണ് അത് മതനിരപേക്ഷവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാവുന്നത്…
This is absurd finding. Officials should learn more about religion, especially Islam. Its base concept is Justice. regardless of religion.
it’s wonder!and what is religion?is islam not a religion?there are regions in the world where islam did n’t reach.there exists human being.expect a definition of religion and it’s difference with buddism,jainism,judaism,christianity,marxism,mavoism,shaivism,vaishnavism.
Dear friends,
I have attended yesterday’s meeting at Thrissur,which was useful for mutual interaction.Those who have followed up post independence Indian politics and social changes will not have any doubts for the need of our active involvement to change it.For this ,it is our MIND SET has to change from PASSIVE to ACTIVE.- Anandan
കേരളത്തിന്റെ മാനസികന്തരീക്ഷം-
——————————————
ഉപഭോഗ സംസ്കാരത്തിൽ മുങ്ങിക്കിടക്കുന്ന ജീവിത വീക്ഷണങ്ങളും കക്ഷിരാഷ്ട്രീയത്തിൽ അധിഷ്ടിതമായ രാഷ്ട്രീയവും മാറണമെങ്കിൽ വലിയൊരു ശ്രമം ആവശ്യമാണ് .
1. First of all,I find it very difficult to read the letters of this site both in Malayalam & 1English.
2. Who is/are the moderator/s of this site. Why I ask is so many comments have already been placed here. They are raising one or or other concerns or questions. But no reaction/s from the ‘fifth estate’.
3. Can NRIs become members to FE. If so how about the logistics.
Let me see whether I am getting any answers to these questions from the moderators of this site.
Fifth Estate is an indispensable Estate in the present Indian political scenario. I do agree with and support all the points of the overview except that on secularism. I am for western secularism which Nehru dreamed of. The more religion is kept away from politics, the better. Unless
Dear All,
This is inevitable in the present world. I would like to join and support the movement. pls inform the procedure.
അപ്പോള്‍ യുക്തിവാതികള്‍ക്കും മതനിരപെക്ഷരാകാന്‍ കഴിയില്ലെന്നല്ലേ പറഞ്ഞുവരുന്നത് ? ഗാന്ധിയുടെ മതസഹിഷ്ണത സ്വീകരിക്കാന്‍ ആദ്യം മതവിശ്വാസിയാകണ്ടേ?
കോന്ഗ്രസിനെ മാത്രം സ്വീകാര്യമാക്കുന്ന ഈ മാനിഫെസടോ മതചിന്തക്കും വക്കാലത്ത് പിടിക്കുകയല്ലേ?
Fifth Estate-good and power full idea….I think it will get big support from good people……my opinion is we have to use some more ideas,i mean medias for convey this ideas to people………
”provide human values..”